തിമിംഗില ഛര്‍ദി യുമായി മൂന്നു പേര്‍ പിടിയില്‍
അബു മുഹമ്മദ് അന്‍വര്‍(30), പി എസ് മുഹമ്മദ് ഉബൈദുള്ള(29), സിറാജ്(39) എന്നിവരെയാണ് വനംവകുപ്പ് വൈറ്റിലയില്‍ നിന്ന് പിടികൂടിയത്.
കൊച്ചി: 50 ലക്ഷം രൂപയുടെ തിമിംഗില ഛര്‍ദി(ആംബര്‍ഗ്രീസ്)യുമായി മൂന്ന് പേര്‍ പിടിയില്‍. അബു മുഹമ്മദ് അന്‍വര്‍(30), പി എസ് മുഹമ്മദ് ഉബൈദുള്ള(29), സിറാജ്(39) എന്നിവരെയാണ് വനംവകുപ്പ് വൈറ്റിലയില്‍ നിന്ന് പിടികൂടിയത്.തിമിംഗില ഛര്‍ദി വില്‍ക്കാനായി എത്തിച്ചിട്ടുണ്ടെന്ന വൈല്‍ഡ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലാകുന്നത്.
ഇവരില്‍ നിന്ന് 1.4 കിലോ തിമിംഗില ഛര്‍ദിയും പിടിച്ചെടുത്തു. ഇതില്‍ ഒരു കിലോ കറുത്ത ഛര്‍ദിയും 400 ഗ്രാം വെളുത്തതുമാണ്. ഇടപാടുകാരെന്ന വ്യാജേനയാണ് പ്രതികളെ സമീപിച്ചത്. ഒന്നര കോടിയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. 50 ലക്ഷത്തിന് ഉറപ്പിച്ചു. തുടര്‍ന്ന് തിമിംഗില ഛര്‍ദിയുമായെത്തിയ മൂന്ന് പേരെയും പിടികൂടുകയായിരുന്നു. ലക്ഷദ്വീപിലെ ബീച്ചില്‍ നിന്നാണ് ഛര്‍ദി ലഭിച്ചതെന്ന പ്രതികളുടെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടത്തിട്ടില്ല. പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മേയ്ക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൈമാറി.