മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയി

കല്‍ക്കത്ത സ്വദേശിനിനയും വൈറ്റില,പനങ്ങാട് സ്വദേശിനികളുമാണ് ചാടിപ്പോയത്

Update: 2021-09-20 11:33 GMT

കൊച്ചി: എറണാകുളം മഹിളാ മന്ദിരത്തില്‍ നിന്നും മുന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടു.കല്‍ക്കത്ത സ്വദേശിനിനയും വൈറ്റില,പനങ്ങാട് സ്വദേശിനികളുമാണ് ചാടിപ്പോയത്.ഇന്ന് പുലര്‍ച്ചയോടെയാണ് മൂവരും രക്ഷപെട്ടത്.

നേരത്തെ പോലിസാണ് ഇവിരെ മഹാളാ മന്ദിരത്തില്‍ എത്തിച്ചത്.പെണ്‍കുട്ടികള്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ മരട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News