തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആദ്യ കണക്ക് പ്രകാരം പോളിങ് 68.66 ശതമാനം

അന്തിമ കണക്ക് വരുമ്പോള്‍ പോളിങ് ശതമാനം ഇതിലും ഉയരുമെന്നാണ്് വ്യക്തമാക്കുന്നത്.239 ബൂത്തുകളിലായി 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കര മണ്ഡലത്തിലുളളത്.ഇതില്‍ ആദ്യ കണക്ക് പ്രകാരം 135099 പേര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് വ്യക്തമാക്കപ്പെടുന്നത്

Update: 2022-05-31 13:50 GMT

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിപ്പിച്ചപ്പോള്‍ ആദ്യ കണക്ക് പ്രകാരം 68.66 ശതമാനം പോളിങ്.എന്നാല്‍ അന്തിമ കണക്ക് വരുമ്പോള്‍ പോളിങ് ശതമാനം ഇതിലും ഉയരുമെന്നാണ്് വ്യക്തമാക്കുന്നത്.239 ബൂത്തുകളിലായി 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കര മണ്ഡലത്തിലുളളത്.ഇതില്‍ ആദ്യ കണക്ക് പ്രകാരം 135099 പേര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് വ്യക്തമാക്കപ്പെടുന്നത്.അന്തിമ കണക്ക് വരുമ്പോള്‍ ഇതിലും വ്യത്യാസമുണ്ടായിരിക്കും.2021 ലെ തിരഞ്ഞെടുപ്പില്‍ 70.39 ശതമാനമായിരുന്നു പോളിങ്.ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു നടന്നു വന്നിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ റെക്കോഡ് പോളിങ് ശതമാനമായിരിക്കുമെന്നായിരുന്നു വിലയിരിത്തപ്പെട്ടിരുന്നത്.

രാവിലെ മുതല്‍ തുടര്‍ന്ന് വോട്ടര്‍മാരുടെ ഒഴുക്ക് തുടര്‍ന്നാല്‍ 75 മുതല്‍ 80 ശതമാനം വരെ പോളിങ് നടന്നേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞ് പോളിങ് മന്ദഗതിയിലായതോടെയാണ് പോളിങ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയരാതെ പോയത്.സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ചാറ്റല്‍ മഴ പോലും പെയ്യാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.ഇതും പോളിങ് ശതമാനം ഉയരാന്‍ കാരണമാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

മൂന്നു മുന്നണികളും ശക്തമായ പ്രചാരണമായിരുന്നു തൃക്കാക്കരയില്‍ നടത്തിയത്.മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എല്‍ഡിഎഫ് കണ്‍വീനറും അടക്കം ക്യാംപ് ചെയ്തുള്ള പ്രചരണത്തിനായിരുന്നു എല്‍ഡിഎഫ് തൃക്കാക്കരയില്‍ നടത്തിയത്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ പ്രചാരണം.എ കെ ആന്റണി,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തൃക്കാക്കരയില്‍ യുഡിഎഫിനായി കളത്തിലിറങ്ങിയിരുന്നു.ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ ബിജെപി സ്ഥാനാഥി എ എന്‍ രാധാകൃഷ്ണനായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.

Tags:    

Similar News