തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : എട്ടു പത്രികകള്‍ അംഗീകരിച്ചു;10 എണ്ണം തള്ളി

ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണന്‍ എ എന്‍, ബോസ്‌കോ ലൂയിസ്, സി പി ദിലീപ് നായര്‍, മന്മഥന്‍, ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍, അനില്‍ കുമാര്‍ ടി ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്.

Update: 2022-05-12 16:26 GMT

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കലക്ടറേറ്റില്‍ പൂര്‍ത്തിയായി.ആകെ ലഭിച്ച 18 നാമനിര്‍ദ്ദേശ പത്രികകളില്‍ എട്ട് പേരുടെ പത്രികകള്‍ അംഗീകരിച്ചു. പത്ത് പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളി.

ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണന്‍ എ എന്‍, ബോസ്‌കോ ലൂയിസ്, സി പി ദിലീപ് നായര്‍, മന്മഥന്‍, ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍, അനില്‍ കുമാര്‍ ടി ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്.

ഡോ.കെ പത്മരാജന്‍, സിന്ധു മോള്‍ ടി പി, എന്‍ സതീഷ്, അജിത് കുമാര്‍ പി, വേണുകുമാര്‍ ആര്‍, ജോണ്‍ വര്‍ഗീസ് , ടോം കെ ജോര്‍ജ്, സോനു അഗസ്റ്റിന്‍, ഉഷ അശോക്, അജിത് കുമാര്‍ കെ കെ എന്നിവരുടെ പത്രികകള്‍ തള്ളി.

വരണാധികാരി വിധു എ മേനോന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്നോടെ ആരംഭിച്ച സൂക്ഷ്മപരിശോധന ഉച്ചക്ക് ഒരു മണിയോടെ പൂര്‍ത്തിയായി.തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയത്.

Tags:    

Similar News