തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കനത്ത പോളിംഗ് ; മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 23 ശതമാനം പിന്നിട്ടു

ഏഴിന് ആരംഭിച്ച പോളിംഗ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എട്ടു ശതമാനവും രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ശതമാനവും പിന്നിട്ട് 10 മണി കഴിഞ്ഞപ്പോള്‍ 23.79 ശതമാനത്തിലധികം പേര്‍ തങ്ങളുടെ സമ്മദിദാന അവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു

Update: 2022-05-31 05:17 GMT

കൊച്ചി:സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് കേന്ദ്രകാലവാസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യതസ്തമായി കനത്ത പോളിംഗ്.


ഏഴിന് ആരംഭിച്ച പോളിംഗ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എട്ടു ശതമാനവും രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ശതമാനവും പിന്നിട്ട് 10 മണി കഴിഞ്ഞപ്പോള്‍ 23.79 ശതമാനത്തിലധികം പേര്‍ തങ്ങളുടെ സമ്മദിദാന അവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു.


25,300 പുരുഷ വോട്ടര്‍ മാരും 21,523 വനിതാ വോട്ടര്‍മാരും 10 മണി വരെയുള്ള കണക്കനുസരിച്ച് വോട്ട് രേഖപെടുത്തിക്കഴിഞ്ഞു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് വാഴക്കാലയിലെ 140ാം ബൂത്തിലെത്തി ഭാര്യ ദയാ പാസ്‌കലിനൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് കുടുംബാംഗങ്ങള്‍ക്കൊപ്പം പൈപ്പ് ലൈന്‍ ജംഗഷനിലെ 50ാം നമ്പര്‍ ബൂത്തിലെത്തി വോട്ട രേഖപ്പെടുത്തി.


ചലച്ചിത്രതാരം മമ്മൂട്ടി,സംവിധായകനും നടനുമായ ലാല്‍,രണ്‍ജിപണിക്കര്‍,നടന്‍ ഹരിശ്രീ അശോകന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Tags:    

Similar News