തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണിക്കുര്‍ പിന്നിട്ടപ്പോള്‍ 39.31 % പോളിംഗ്
ഇതുവരെ വോട്ടു രേഖപ്പെടുത്തിയ 77381 പേരില്‍ ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാരാണ്. 40,051 പേര്‍.37,330 സത്രീ വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി.1,96,805 വോട്ടര്‍മാരാണ് ആകെ തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്.
കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കനത്ത പോളിംഗ് തുടരുന്നു.ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്ക് അനുസരിച്ച് 39.31 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇതു കൊണ്ടു കുടിയാണ് പോളിംഗ് ശതമാനവും ഉയര്‍ന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതുവരെ വോട്ടു രേഖപ്പെടുത്തിയ 77381 പേരില്‍ ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാരാണ്. 40,051 പേര്‍.37,330 സത്രീ വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി.1,96,805 വോട്ടര്‍മാരാണ് ആകെ തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്.വരും മണിക്കൂറില്‍ വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതീക്ഷ.പോളിംഗ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് എല്‍ഡിഎഫ്,യുഡിഎഫ്,ബിജെപി നേതാക്കളുടെ അവകാശ വാദം.