ക്രൂരമര്‍ദ്ദനത്തിനിരയായ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
കുട്ടിയുടെ ചികില്‍സ വൈകിപ്പിച്ചത്ിന് അമ്മയ്‌ക്കെതിരെ കേസെടുത്തു
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.കുട്ടിയ്ക്ക് ചികില്‍സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അധികൃതര്‍ ഇന്ന് ആശുപത്രിയില്‍ എത്തി കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.കുഞ്ഞിന്റെ ശരീരത്തിലെ ചില പരിക്കുകള്‍ക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് ഡോക്ടമാര്‍ പറയുന്നത്.കുഞ്ഞിന്റെ തലയക്ക് ക്ഷതമേറ്റിട്ടുണ്ട്.ദേഹത്ത് പൊളേളലേറ്റ പാടുകളും ഉണ്ട്.അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇവരുടെ പരസ്പര വിരുദ്ധമായ മൊഴികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമിറിയിച്ചത്.
കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്.അടുത്ത 72 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്.അമ്മയെും അമ്മൂമ്മയെയും പോലിസ് ചോദ്യം ചെയ്തു.എന്നാല്‍ കുട്ടിയക്ക് പരിക്കറ്റത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല.കുട്ടി പരിക്ക് സ്വന്തമായിട്ട് വരുത്തിയതെന്നാണ് അമ്മ പറയുന്നതെന്നും എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമാണ് തൃക്കാക്കര പോലിസ് വ്യക്തമാക്കുന്നത്.
ഇത് പരിശോധിച്ചു വരികയാണ്.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലിസ് വ്യക്തമാക്കി.പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെ സഹോദരിയെയും ആണ്‍സുഹൃത്തിനെയും പോലിസ് അന്വേഷിക്കുന്നുണ്ട്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇരുവരും ഇവിടെന്നും പോയതായിട്ടാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.ഇവരുടെ മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.ഞായറാഴ്ച രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആദ്യം സമീപത്തെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.