ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട ;48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
പ്രതികള്‍ തീവണ്ടിയിലെ എ സി കംപാര്‍ട്ട്‌മെന്റില്‍ മനുഷാവകാശ കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് ധരിച്ചാണ് യാത്ര ചെയ്തത്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കൊണ്ടു വന്ന കഞ്ചാവാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കഞ്ചാവ് ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിനി വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത്
കൊച്ചി: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന നാല്‍പത്തിയെട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ ആലുവ റേഞ്ച് എക്‌സൈസും ആര്‍ പി എഫും ചേര്‍ന്ന് പിടി കൂടി. മലപ്പുറം സ്വദേശിയായ തോട്ടു നഗപ്പുരയ്ക്കല്‍ നിധിന്‍നാഥ് (26) കര്‍ണ്ണാടക സ്വദേശിയും മലയാളിയുമായ സുധീര്‍ കൃഷ്ണന്‍ (45) എന്നിവരെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അജി രാജ്, ആര്‍പിഎഫ് സബ് ഇന്‍സ്‌പെകടര്‍ പി വി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.മനുഷാവകാശ കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഇവര്‍ തീവണ്ടിയില്‍ സഞ്ചരിച്ചത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കൊണ്ടു വന്ന കഞ്ചാവാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കഞ്ചാവ് ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിനി വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത് .ഇത് ഇടുക്കി നീലച്ചടയന്‍ കഞ്ചാവ് എന്ന വ്യജേന തിരഞ്ഞെടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരുടെ സഹായത്തോടെ വിതരണം ചെയ്ത് വരുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എക്‌സൈസിന്റെ സ്‌കീം ഓഫ് ബന്തവസിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം മയക്ക് മരുന്ന് കടത്തികൊണ്ട് വരുന്നത് തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമിനെ ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീവണ്ടികളില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പിടിയിലായവര്‍ തീവണ്ടിയില്‍ എ സി കംപാര്‍ട്ട്‌മെന്റില്‍ മനുഷാവകാശ കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് ധരിച്ച് യാത്ര ചെയ്ത് വരുകയായിരുന്നു. സംശയം തോന്നി ഇവരെ ചോദ്യം ചെയ്തപ്പോളാണ് കഞ്ചാവ് കടത്തിന്റെ ചുരുള്‍ അഴിയുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ അജി രാജ്, ആര്‍ പി എഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി വി രാജു എന്നിവരെ കൂടാതെ പ്രിവന്റിവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ ഡി ടോമി,കെ ആര്‍ രതീഷ്, ഗിരിഷ് കൃഷ്ണന്‍, എസ് അനൂപ്, പി യു നീതു , കെ എം തസിയ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി.