വൈഗയുടെ മരണം: പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി
സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി:പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ പിതാവ് സനുമോഹന്റെ അറസ്റ്റു രേഖപ്പെടുത്തി.സനുമോഹനും മകള്‍ വൈഗയും താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ്, കൊലപാതകത്തിനു ശേഷം വൈഗയുടെ മൃതദേഹം ഉപേക്ഷിച്ച മുട്ടാര്‍ പുഴ എന്നിവടങ്ങളില്‍ സനുമോഹനെയുമായി ഇന്ന് രാവിലെ തന്നെ തെളിവെടുപ്പു നടത്തുമെന്നാണ് വിവരം. ഇതിനു ശേഷം ഉച്ചകഴിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കും. കുടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സനുമോഹനെ പോലിസ് കസ്റ്റഡയില്‍ ആവശ്യപ്പെടും. ഇതിനായുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.കസ്റ്റഡിയില്‍ ലഭിച്ചതിനു ശേഷമായിരിക്കും വൈഗയുടെ കൊലപാതകത്തിനു ശേഷം സനുമോഹന്‍ ഒളിവില്‍ കഴിഞ്ഞ കൊല്ലൂര്‍,മൂകാംബികയിലെ ലോഡ്ജില്‍അടക്കമുള്ള പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തുകയെന്നാണ് വിവരം.
വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ പിടിയിലായത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറി. ഇന്ന് പുലര്‍ച്ചയോടെ ഇയാലെ കൊച്ചിയില്‍ എത്തിച്ചു.സാമ്പത്തിക ബാധ്യതയെ തുടടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞുവെന്നുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
സ്വന്തം ശരീരത്തോട് ചേര്‍ത്ത് വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വൈഗയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തി. ഇതിനു ശേഷം പുഴയില്‍ ചാടി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഭയം കാരണം കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അവിടെ നിന്നും പോകുകയുമായിരുന്നുവെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞുവെന്ന വിവരമാണ് പുറത്തു വരുന്നത്.വൈഗയുടെ കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷമാണ് പോലിസ് പിടികുടുന്നത്