വൈപ്പിനില്‍ ഒരു കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഞാറക്കല്‍ സെന്റ മേരീസ് പള്ളിക്ക് കിഴക്ക് ജെസി (49), സഹോദരന് ജോസ് (51) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: വൈപ്പിനില്‍ മൂന്നംഗകുടുംബത്തിലെ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറക്കല്‍ സെന്റ മേരീസ് പള്ളിക്ക് കിഴക്ക് ജെസി (49), സഹോദരന് ജോസ് (51) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ടുദിവസമായി വീട്ടില്‍ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്തംഗം പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. റീത്തക്ക് ജീവനുണ്ടെന്ന് കണ്ടതിനെതുടര്‍ന്ന് പോലിസ് ഇവരെ ആശുപത്രിയിലേക്കു മാറ്റി.മൂവരും മാനസിക അസ്വസ്ഥ്യത്തിന് ചികില്‍സ നടത്തിയിരുന്നതായി പോലിസ് അറിയിച്ചു.