വൈപ്പിനില്‍ യുവാവിനെ അടച്ചുകൊന്ന കേസ്: മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍
കുഴുപ്പിള്ളി അയ്യമ്പിളളി മംഗലപ്പിള്ളി വിട്ടില്‍ മനു നവീന്‍ (24), ചെറായി അല്ല പ്പറമ്പില്‍ വീട്ടില്‍ കെവിന്‍ കൃഷ്ണ (19), അയ്യമ്പിള്ളി ആലിങ്കല്‍ വീട്ടില്‍ വിവേക് (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം ഏഴായി. കഴിഞ്ഞ 22 ന് പുലര്‍ച്ചയാണ് കല്ലുമഠത്തില്‍ പ്രണവിനെ ബീച്ച് റോഡില്‍ വച്ച് സംഘം അടിച്ച് കൊലപ്പെടുത്തിയത്
കൊച്ചി: വൈപ്പിന്‍ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി അയ്യമ്പിളളി മംഗലപ്പിള്ളി വിട്ടില്‍ മനു നവീന്‍ (24), ചെറായി അല്ല പ്പറമ്പില്‍ വീട്ടില്‍ കെവിന്‍ കൃഷ്ണ (19), അയ്യമ്പിള്ളി ആലിങ്കല്‍ വീട്ടില്‍ വിവേക് (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം ഏഴായി. കഴിഞ്ഞ 22 ന് പുലര്‍ച്ചയാണ് കല്ലുമഠത്തില്‍ പ്രണവിനെ ബീച്ച് റോഡില്‍ വച്ച് സംഘം അടിച്ച് കൊലപ്പെടുത്തിയത്. പ്രതികളിലൊരാളുടെ കാമുകിയെ പ്രണവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രണവിനെ രാത്രിയില്‍ ബീച്ച് റോഡിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ദിവസം പുലര്‍ച്ചെ മല്‍സ്യതൊഴിലാളികളാണ് നടുറോഡില്‍ മരിച്ചു കിടന്ന പ്രണവിനെ കണ്ടെത്തിയത്.കൊലപാതകത്തക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ പോലിസ് മേധവി കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ മുസരിസ് ഭാഗത്ത് നിന്ന് മൂന്നു പ്രതികള്‍ പിടിയിലായത്. കേസിലെ മറ്റുപ്രതികളില്‍ നാലുപേരെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഡിവൈഎസ്പി ജി വേണു, എസ്എച്ച്ഒ എം കെ മുരളി, സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ ജയദേവന്‍, അഭിലാഷ്, രൂപേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.