വനിതാ ഹോട്ടലില്‍ കയറി അക്രമം : മഹാരാജാസ് കോളജിലെ ഏഴു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബിരുദ വിദ്യാര്‍ഥികളായ നിഖില്‍ (21),നന്ദു (19), അര്‍ജുന്‍ (25), ശ്രീകേഷ് (20), ജെന്‍സണ്‍ (18), മനു (19), നിതിന്‍ ദാസ് (20) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2019-09-09 16:36 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡിലെ വനിതകള്‍ നടത്തുന്ന് ഹോട്ടലില്‍ കയറി അക്രമം നടത്തുകയും, പാത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും, പണം അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ മഹാരാജാസ് കോളജിലെ ഏഴു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബിരുദ വിദ്യാര്‍ഥികളായ നിഖില്‍ (21),നന്ദു (19), അര്‍ജുന്‍ (25), ശ്രീകേഷ് (20), ജെന്‍സണ്‍ (18), മനു (19), നിതിന്‍ ദാസ് (20) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തിയതി മഹാരാജാസ് ഹോസ്റ്റലില്‍ നടക്കുന്ന ഓണാഘോഷ പരിപാടിക്ക് 455 പേരുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ജെന്‍സണ്‍ ആണ് ആദ്യം ഹോട്ടലില്‍ വന്നത് തുടര്‍ന്ന് 28000/ രൂപ അഡ്വാന്‍സ് ആയി കൊടുക്കുകയും ചെയ്തു. ആറാം തിയതി രാവിലെ ജെന്‍സണ്‍ ഉള്‍പ്പെടെയാണ് ഹോട്ടലില്‍ നിന്നും 68 പാത്രങ്ങളിലായി ഭക്ഷണം പാക്ക് ചെയ്തത്, അവിടെനിന്നും ഉച്ചക്ക് ഒരു ഓട്ടോയില്‍ ഭക്ഷണം ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് 2.30 മണിയോടെ പ്രതികളായ ഏഴുപേരും ഹോട്ടലില്‍ എത്തി കൊണ്ടുപോയ ഭക്ഷണം 150 പേര്‍ക്ക് പോലും തികഞ്ഞില്ല എന്ന് പറഞ്ഞു ഹോട്ടലില്‍ കയറി ഉടമ ശ്രീകലയെയും മറ്റു വനിതാ ജീവനക്കാരെയും ഭീഷണി പെടുത്തുകയും പാത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചു ചോദിക്കുകയും ചെയ്തത്. എന്നാല്‍ തുക മടക്കി നല്‍കാന്‍ വിസമ്മതിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് പറഞ്ഞു 20000/ രൂപ കൈക്കലാക്കി അവിടെ നിന്നും കടന്നു കളയുകയും ചെയ്തു.രാത്രിയോടെ ഹോസ്റ്റലില്‍ പാത്രങ്ങള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് കൊണ്ടുപോയ ഭക്ഷണ പാത്രങ്ങളില്‍ പകുതിയും തുറന്നിട്ട് പോലുമില്ല എന്ന കാര്യം മനസ്സിലായത്. തുടര്‍ന്ന് ഹോട്ടലുടമ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു, എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എസ് ഐ മാരായ അനസ്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്, ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി 

Tags:    

Similar News