കൊച്ചി മെട്രോ യില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യാത്ര ചെയ്യാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ഉദയം പേരുര്‍ സ്വദേശി അനന്തു(21), അസം,ചെധരബസാര്‍, യൂസഫ് അലി(26) എന്നിവരെയാണ് കൊച്ചി മെട്രോ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്

Update: 2021-08-04 05:20 GMT

കൊച്ചി: കൊച്ചി മെട്രോയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഠാരകളുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച അസം സ്വദേശിയടക്കം രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.ഉദയം പേരുര്‍ സ്വദേശി അനന്തു(21), അസം,ചെധരബസാര്‍, യൂസഫ് അലി(26) എന്നിവരെയാണ് കൊച്ചി മെട്രോ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍,മദ്യകുപ്പികള്‍, കഠാരകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.മെട്രോ റെയില്‍ ആക്ട് പ്രകാരം അറസ്റ്റു ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.എസ് ഐ അലിക്കുഞ്ഞ്, സീനയര്‍ സിപിഒ അനില്‍, സിപിഒ ഫസല്‍, ഹവില്‍ദാര്‍ ശ്രീജിത്ത്, പി സി വിഷ്ണു എന്നിവര്‍ പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

മെട്രോയെ ബാധിക്കുന്ന എന്തു എന്തു കുറ്റകൃത്യം നടന്നാലും ഇനി മുതല്‍ മെട്രോ റെയില്‍വേസ് ആക്ട് പ്രകാരമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു.

Tags:    

Similar News