കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

Update: 2021-05-17 18:51 GMT

കോട്ടയം: കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അമിതവിലയ്ക്ക് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിലും ഉയര്‍ന്ന വിലയ്ക്ക് പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ വില്‍പ്പന നടത്തിയ ഏഴുസ്ഥാപനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

വില രേഖപ്പെടുത്താതെയും അമിതവില ഈടാക്കിയും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികള്‍ ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന അറിയിക്കാം.

നമ്പറുകള്‍ ചുവടെ

ഡെപ്യൂട്ടി കണ്‍ട്രോളര്‍ 8182698044, 828 1698051

അസിസ്റ്റന്റ് കണ്‍ട്രോളര്‍ 8281698045

ഇന്‍സ്‌പെക്ടര്‍മാര്‍

കോട്ടയം 8281695046

പാലാ8281695049

കാഞ്ഞിരപ്പള്ളി 82826980 50

ചങ്ങനാശേരി8282698041

വൈക്കം 8281698048

Tags:    

Similar News