ചാരായ വാറ്റ്: കവിയും ഗായകനുമായ യുവാവ് അറസ്റ്റിൽ

ഷിബുവിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

Update: 2020-04-16 06:45 GMT

തിരുവനന്തപുരം: വീട്ടിൽ ചാരായം വാറ്റി വാഹനത്തിൽ കടത്തവേ കവിയും ഗായകനുമായ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ. ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടിൽ വെള്ള ഷിബു എന്ന് വിളിക്കുന്ന ഷിബു(38)വാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്മെൻറ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറും പാർട്ടിയും വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അറസ്റ്റ്.

ഇയാൾ 5 ലിറ്റർ ചാരായം ബൈക്കിൽ കടത്തുകയായിരുന്നു. മുമ്പ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോൾ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. ഷിബുവിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ഒഫീസർമാരായ എസ് മധുസൂദനൻ നായർ, ഹരികുമാർ, സിവിൽ എക്സൈസ് ഒഫീസർമാരായ ജസീം, സുബിൻ, രാജേഷ്, ഷംനാദ്, ജിതേഷ്, ശ്രീലാൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    

Similar News