എക്‌സൈസിന്റെ മിന്നല്‍പരിശോധന; ലഹരിവസ്തുക്കളുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
എറണാകുളം ബാനര്‍ജി റോഡില്‍ ഓകെ ക്ലബ്ബിന്റ ഭാഗത്തുനിന്നും ഒമ്പത് ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി സഫാനാ(22) ണ് പിടിയിലായത്. കാലിഫോര്‍ണിയ- 9 എന്നറിയപ്പെടുന്ന ഒരു സ്റ്റാമ്പില്‍ 360 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള ത്രീ ഡോട്ടട് എല്‍എസ്ഡി സ്റ്റാമ്പ് ഒമ്പതെണ്ണവുമായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശി അക്ഷയ് (22) നെ പോലിസ് അറസ്റ്റ് ചെയ്തു.
കൊച്ചി: നഗരത്തിലെ ലഹരി മാഫിയയുടെ മൂന്ന് രഹസ്യകേന്ദ്രങ്ങളില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരിവസ്തുക്കളുമായി അഞ്ച് യുവാക്കള്‍ പിടിയിലായി. എറണാകുളം ബാനര്‍ജി റോഡില്‍ ഓകെ ക്ലബ്ബിന്റ ഭാഗത്തുനിന്നും ഒമ്പത് ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി സഫാനാ(22) ണ് പിടിയിലായത്. കാലിഫോര്‍ണിയ- 9 എന്നറിയപ്പെടുന്ന ഒരു സ്റ്റാമ്പില്‍ 360 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള ത്രീ ഡോട്ടട് എല്‍എസ്ഡി സ്റ്റാമ്പ് ഒമ്പതെണ്ണവുമായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശി അക്ഷയ് (22) നെ പോലിസ് അറസ്റ്റ് ചെയ്തു.
കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നാര്‍കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരില്‍ രൂപികരിച്ചിട്ടുള്ള വിവരശേഖരണ ശൃംഖലയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എറണാകുളം നോര്‍ത്ത് ഭാഗത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം ഹാഷിഷ് ഓയില്‍ കൈമാറാനെത്തിയ തിരുവനന്തപുരം കഠിനക്കുളം സ്വദേശി മണികണ്ഠന്‍(32), കോഴിക്കോട് അരക്കിണര്‍ സ്വദേശി അബിനാസ്(26) കണ്ണൂര്‍ സ്വദേശി ജന്‍ഷീര്‍(33) എന്നിവരും പിടിയിലായി. പ്രാഥമികാന്വേഷണത്തില്‍ ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ മാരകമായ ലഹരി മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന ലഹരി നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചു. ആഫ്രിക്കയില്‍നിന്ന് ഗോവയില്‍ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്ന് നിഗമനം.
എറണാകുളം എക്‌സൈസ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിയന്ത്രണത്തിലുള്ള നര്‍കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പിന്റെയും കൂടി സഹായത്തോടെ കഴിഞ്ഞ ആറുമാസത്തിനിടയില്‍ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത് 220 കോടിയോളം രൂപയുടെ മയക്ക് മരുന്ന് വേട്ടയാണ്. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ്, ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, പ്രിവന്റിവ് ഓഫിസര്‍മാരായ രാം പ്രസാദ്, ജയന്‍ സിഇഒമാരായ എം എം അരുണ്‍ കുമാര്‍, പി എക്‌സ് റൂബന്‍, ഷമീര്‍, ഹരിദാസ്, ജിമ്മി, െ്രെഡവര്‍ പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.