പ്രതിപക്ഷത്തെയാകെ തകര്‍ക്കാം എന്നു കരുതുന്ന ബിജെപി വിഡ്ഡികളുടെ സ്വര്‍ഗത്തില്‍: എം എ ബേബി
സഖാവ് തോമസ് ഐസക്കിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും പത്തുകൊല്ലം കേരളത്തിന്റെ ധനമന്ത്രിയായിരുന്ന ഡോ. ഐസക്ക് എന്ന സാമ്പത്തികശാസ്ത്രജ്ഞനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്ഥാനവുമുള്ള ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നില്‍ വിലപ്പോവില്ലെന്നും കേരള ഹൈക്കോടതി ഈ നീക്കത്തെ താല്ക്കാലികമായി തടഞ്ഞത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സഖാവ് തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണ്. പത്തുകൊല്ലം കേരളത്തിന്റെ ധനമന്ത്രിയായിരുന്ന ഡോ. ഐസക്ക് എന്ന സാമ്പത്തികശാസ്ത്രജ്ഞനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിത്. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്ഥാനവുമുള്ള ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നില്‍ അങ്ങനെ വിലപ്പോവില്ല. കേരള ഹൈക്കോടതി ഈ നീക്കത്തെ താല്ക്കാലികമായി തടഞ്ഞത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.
ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന നേതാവ് എന്ന നിലയിലാണ് സഖാവ് തോമസ് ഐസക്കിനെ ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്നത്. ഇത് വ്യക്തിപരമായ ഒരു കാര്യമല്ല. ഇന്ന് ഇന്ത്യയില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയത്തിന് ബദല്‍ ആശയം അവതരിപ്പിക്കുന്നത് കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരാണ്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിഞ്ഞകുറേനാളായി ശ്രമം നടന്നു വരുന്നു. അതിന്റെ ഭാഗമാണ് ഇഡിയുടെ രംഗപ്രവേശം.
സാധാരണയായി കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ കളികള്‍ക്കും ബിജെപിക്ക് ഒപ്പം നില്ക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ സഖാവ് ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞത് നന്നായി. പ്രതിപക്ഷനേതാവിന്റെ മാത്രം അഭിപ്രായമാണോ, കെപിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ പതിവുപോലെ ബിജെപിയുടെ ഒപ്പം നില്ക്കുമോ എന്നതൊക്കെ കണ്ടറിയണം.
ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെയാകെ തകര്‍ക്കാം എന്നു ബിജെപി കരുതുന്നത് അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലായതിനാലാണ്.
Full View