കര്‍ദിനാളിനെതിരെ വ്യജ രേഖ: വൈദികര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു; രേഖ വ്യാജമല്ലെന്ന് നിലപാടിലുറച്ച് എറണാകുളം-അങ്കമാലി അതിരൂപത

അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പോലിസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.രേഖകള്‍ സംബന്ധിച്ച് പോലിസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോലിസ് അന്വേഷണം തെറ്റായ ദിശയിലാണ്.പോലിസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത

Update: 2019-05-22 13:17 GMT

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിനെച്ചൊല്ലി സിറോ മലബാര്‍ സഭയിലെ വൈദികര്‍ക്കിടിയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. കര്‍ദിനാളിനെതിരെ വ്യാജ രേഖചമച്ച് സഭാ അധികാരികളെയും മറ്റു സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുയാണെന്നും രേഖ ചമച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ കേസില്‍ നിന്നും പിന്നോട്ടില്ലെന്നും സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് വ്യക്തമാക്കിയതിനു പിന്നാലെ രേഖ വ്യാജമല്ലെന്ന് നിലപാട് ആവര്‍ത്തിച്ച് എറണാകുളം അങ്കമാലി അതിരൂപത നേതൃത്വം വീണ്ടും രംഗത്തെത്തി. അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പോലിസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും അതിരൂപത നേതൃത്വം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ഭൂമി ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ മുന്നില്‍നിന്ന വൈദികരെ പ്രതികളാക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു.മാര്‍പാപ നേരിട്ട് നിയമിച്ചതും, അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ സിറോ-മലബാര്‍ സിനഡിന്റെയോ, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലാത്തതുമായ എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം നിയമാനുസൃതവും ആധികാരികവുമാണ്. പൊതുസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിനുവേണ്ടിയാണ് ഈ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി. 

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കെതിരെ നടക്കുന്ന സ്ഥാപിതതാല്‍്പര്യക്കാരുടെ അക്രമങ്ങളെ അതിരൂപത അപലപിക്കുന്നു. ഭൂമി വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന വിഫലശ്രമങ്ങളായേ ഇത്തരം ഹീനപ്രവൃത്തികളെ കാണാനാവൂവെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി. രേഖകള്‍ സംബന്ധിച്ച് പോലിസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോലിസ് അന്വേഷണം തെറ്റായ ദിശയിലാണ്.പോലിസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത ആശങ്കപ്പെടുന്നു. ജുഡീഷ്യല്‍ തല അന്വേഷണമോ, സിബിഐ. അന്വേഷണമോ നടത്തി രേഖകളുടെ ആധികാരികതയും ഉള്ളടക്കവും തെളിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു.

Tags:    

Similar News