കര്‍ദ്ദിനാളിനെതിരായ വ്യാജ രേഖ ഇമെയില്‍ ചെയ്തയാള്‍ പോലീസ് കസ്റ്റഡിയില്‍

വ്യാജ രേഖ ഇമെയില്‍ വഴി നല്‍കിയെന്ന് പറയുന്ന ആദിത്യയെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാ.പോള്‍ തേലക്കാട്ടിനെ ആലുവ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫിസിലെത്തി അന്വേഷണം സംഘം കംപ്യട്ടൂര്‍ പരിശോധിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ്് പോലിസ് ആദിത്യയെയും ഫാ.ടോണി കല്ലൂക്കാരെനെയം ചോദ്യം ചെയ്യാന്‍ വിളിച്ചത്

Update: 2019-05-17 18:08 GMT

കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ചമച്ചെന്ന കേസില്‍ കോന്തുരുത്തി സ്വദേശി പോലിസ് കസ്റ്റഡിയില്‍.വ്യാജ രേഖ ഇമെയില്‍ വഴി നല്‍കിയെന്ന് പറയുന്ന ആദിത്യയെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫാ.പോള്‍ തേലക്കാട്ടിനെ ആലുവ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫിസിലെത്തി അന്വേഷണം സംഘം കംപ്യട്ടൂര്‍ പരിശോധിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ആദിത്യയെയും ഫാ.ടോണി കല്ലൂക്കാരെനെയം ചോദ്യം ചെയ്യാന്‍ വിളിച്ചു. ആദിത്യയെ വ്യാഴാവ്ച രാവിലെയും ഫാ.ടോണി കല്ലൂക്കാരനെ വെള്ളിയാഴ്ച രാവിലെയുമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഫാ.ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്തതിനു ശേഷം വൈകിട്ടോടെ വിട്ടയച്ചുവെങ്കിലും ആദിത്യയെ പോലിസ് വിട്ടില്ല. ഇതേ തുടര്‍ന്ന് വൈകിട്ടോടെ എംഎംടി പ്രവര്‍ത്തകരും ഏതാനൂം വൈദികരും ആലുവ ഡിവൈഎസ്പി ഓഫിസില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആദ്യത്യയെ വിട്ടയക്കുമെന്ന് പോലിസ് പ്രതിഷേധവുമായി എത്തിയവര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ആദിത്യയെ കസ്റ്റഡിയില്‍ എടുത്ത് 36 മണിക്കൂര്‍ പിന്നിട്ടിട്ടും വിട്ടയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധിച്ചതെന്ന് എഎംടി നേതാക്കള്‍ പറഞ്ഞു.തങ്ങള്‍ പ്രതിഷേധവുമായി എത്തിയതിനു ശേഷമാണ് പോലിസ് ആദിത്യയെ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി പോലും സംസാരിക്കാന്‍ അനുവദിച്ചതെന്നും ഇവര്‍ പറയുന്നു. 

Tags:    

Similar News