വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ കസ്റ്റഡി കാലവധി കഴിഞ്ഞ് ജയിലില്‍ പ്രവേശിപ്പിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

Update: 2020-07-30 12:00 GMT

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തിരുവനന്തപുരത്തെ സ്പേസ് പാർക്കില്‍ ഉന്നത നിയമനം നേടിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് പോലിസ് ഉടൻ രേഖപ്പെടുത്തും. നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ കസ്റ്റഡി കാലവധി കഴിഞ്ഞ് ജയിലില്‍ പ്രവേശിപ്പിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റിന് ശേഷം കോടതിയുടെ അനുവാദത്തോടെ പോലിസ് സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ഇവരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുക്കും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലിസാണ് വ്യാജ ബിരുദ കേസില്‍ സ്വപ്‌നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍ സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ ശേഷം ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയില്‍ ഇവരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശയലാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചറല്‍ ലിമിറ്റഡാണ് സ്വപ്‌നയ്ക്ക് എതിരെ പരാതി നല്‍കിയത്. മഹാരാഷ്ട്ര ദാദാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബികോം സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി സ്വന്തമാക്കിയത്. എന്നാല്‍ ദാദാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ബികോം ബിരുദമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News