കര്‍ദിനാളിനെതിരെ വ്യാജ രേഖ: മൂന്നാം പ്രതി ആദിത്യയക്ക് ജാമ്യം
തെളിവു ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും ഇത് കോടതി തള്ളി.ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട്,ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരെ ബന്ധപ്പെടാന്‍ പാടില്ല. അവര്‍ താമസിക്കുന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസിലെ മൂന്നാം പ്രതി ആദിത്യയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവു ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും ഇത് കോടതി തള്ളി.ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട്,ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരെ ബന്ധപ്പെടാന്‍ പാടില്ല. അവര്‍ താമസിക്കുന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍
കേസിലെ മറ്റു പ്രതികളായ ഫാ.പോള്‍ തേലക്കാട്ടിന്റെയും ഫാ.ടോണി കല്ലൂക്കാരന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നത് വരെ ജാമ്യം നല്‍കരുതെന്നായിരുന്ന പ്രോസിക്യുഷന്റെ നിലപാട്.എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റ് കോടതി ഇന്നലെ തടഞ്ഞിരുന്നു. ഇവരെ നാളെ മുതല്‍ ഏഴു ദിവസം ചോദ്യം ചെയ്യാമെന്നും ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഞായറാഴ്ച മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. അതിനിടെ, കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്ന ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.