വ്യാജ റിക്രൂട്ട്‌മെന്റ് കേസ്: രണ്ടു പ്രതികള്‍ കൂടി പോലിസ് പിടിയില്‍

ഇടുക്കി കുടയത്തൂര്‍ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടില്‍ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ സനീഷ്‌മോന്‍ ഡാനിയേല്‍ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് പിടികൂടിയത്

Update: 2021-12-03 05:13 GMT

കൊച്ചി:പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയ വ്യാജ റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ഇടുക്കി കുടയത്തൂര്‍ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടില്‍ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ സനീഷ്‌മോന്‍ ഡാനിയേല്‍ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് പിടികൂടിയത്. പോളണ്ടില്‍ ജോലി വാഗ്ദാനം നല്‍കി,

സംസ്ഥാനത്ത് ഉടനീളം പത്രപരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു ഇവര്‍. സംഭവത്തില്‍ മുവാറ്റുപുഴ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പത്തോളം കേസിലെ പ്രതികളാണെന്നും തട്ടിപ്പ് നടത്തിയ പ്രതികള്‍ ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

മുവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സിജെ മാര്‍ട്ടിന്‍, എസ്‌ഐ വി കെ ശശികുമാര്‍, എഎസ്‌ഐ സുനില്‍ സാമുവല്‍, സി എം രജേഷ് , പി എസ് ജോജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസ്സിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News