കർഷക കടാശ്വാസം: അപേക്ഷ നൽകാം

അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകർപ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ഒക്‌ടോബർ 10നകം നൽകണം.

Update: 2019-06-15 06:11 GMT

തിരുവനന്തപുരം: കർഷക കടാശ്വാസത്തിനുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിപ്പ് നൽകി. നിർദിഷ്ട സി ഫാറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകർപ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ഒക്‌ടോബർ 10നകം നൽകണം.

ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതായി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതിന്റെയെല്ലാം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വയ്ക്കണം. റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ സമർപ്പിക്കണം), തൊഴിൽ കൃഷിയാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ സമർപ്പിക്കണം), മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്/ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് എന്നീ രേഖകളാണ് അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടത്.

അപൂർണമായതും മുഴുവൻ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരസിക്കും. 2019 ഫെബ്രുവരി 28 ന് ശേഷം കമ്മീഷന് ലഭിച്ച അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. ഈ കാലയളവിൽ അപേക്ഷിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കണം. നേരത്തെ അപേക്ഷ സമർപ്പിച്ചവർ അതേ ലോണിൽ കടാശ്വാസത്തിനായി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും കമ്മീഷൻ അറിയിച്ചു.

Tags:    

Similar News