11കാരിയെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം
2013ല്‍ പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കവേയാണ് പീഡനം തുടങ്ങിയത്.
തിരുവനന്തപുരം: പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് രണ്ടു കേസുകളിലായി ഇരട്ട ജീവപര്യന്തം തടവിനും 50000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവനുഭവിക്കാനും ജഡ്ജി പി എന്‍ സീത ഉത്തരവിട്ടു. വെഞ്ഞാറമൂട് സ്വദേശിയെയാണ് ശിക്ഷിച്ചത്. 2013ല്‍ പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കവേയാണ് പീഡനം തുടങ്ങിയത്. മകളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ വെഞ്ഞാറമൂട് പോലിസ് കേസെടുത്തു. ഈ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തില്‍ ഇറങ്ങിയ സ്റ്റീഫന്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനിയൊരു പ്രശ്‌നമുണ്ടാക്കില്ലെന്ന് ധാരണയുണ്ടാക്കി ഭാര്യയോടും മക്കളോടുമൊപ്പം താമസിച്ചു. എന്നാല്‍, കളുടെ നഗ്‌ന ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ 2014 ജൂണ്‍ മാസം മുതല്‍ 2016 ജനുവരി മാസം വരെ പീഡനത്തിന് ഇയാക്കിയെന്നാണ് കേസ്. സഹികെട്ട പെണ്‍കുട്ടി പീഡന വിവരം ക്ലാസ്സ് ടീച്ചറെ കത്ത് മുഖേന അറിയിച്ചു. തുടര്‍ന്ന് 2016 ജനുവരിയില്‍ വീണ്ടും വെഞ്ഞാറമൂട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.