വളാഞ്ചേരിയില്‍ ചെരുപ്പ് ഗോഡൗണില്‍ തീപ്പിടിത്തം; രണ്ട് മുറികള്‍ കത്തിനശിച്ചു

പെരിന്തല്‍മണ്ണ റോഡില്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാമിലി ഫുട്‌വെയറിന്റെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.

Update: 2020-06-06 16:12 GMT

വളാഞ്ചേരി: നഗരത്തിലെ ചെരുപ്പ് ഗോഡൗണിന് തീപ്പിടിച്ചു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ റോഡില്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാമിലി ഫുട്‌വെയറിന്റെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ കറുത്ത പുകമൂടിയ അവസ്ഥയിലായിരുന്നെങ്കിലും ക്രമേണ തീ ആളിക്കത്താന്‍ തുടങ്ങി. തീപ്പിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
തിരൂരില്‍നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയത്. തീ സമീപമുള്ള കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമമാരംഭിച്ചു. ഒന്നാം നിലയിലെ രണ്ട് മുറികളോളം കത്തിനശിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വളാഞ്ചേരി പോലിസ് സ്റ്റേഷനില്‍നിന്ന് എസ്‌ഐ രാജേഷ്, അബ്ദുറഹിമാന്‍, ജോണ്‍സണ്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂനിറ്റ് പ്രസിഡന്റ് പത്മകുമാര്‍, കൗണ്‍സിലര്‍ കെ വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. 

Tags:    

Similar News