വിമാനത്തില്‍ തീ; ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി നിലത്തിറക്കി

Update: 2024-05-19 04:55 GMT

കൊച്ചി: ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പുണെ-ബെംഗളൂരു കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തീ കണ്ട ഉടനെ അടിയന്തരമായി വിമാനം തിരിച്ചിറക്കിയത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് തീ കണ്ടത്. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറക്കേണ്ട വിമാനം രാത്രി പതിനൊന്ന് വരെ വൈകുകയായിരുന്നു. ഇതിനിടെയാണ് സംഭവം.


Tags:    

Similar News