മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം

ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

Update: 2020-07-21 18:31 GMT

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ അഞ്ചുഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

ഇതുമൂലം കക്കാട്ടാറിലെ ജലനിരപ്പ് പരാമവധി 30 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News