എറണാകുളം നഗരത്തിലെ വെള്ളക്കെട്ട്, കുറവുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

ജില്ല ഭരണകൂടവും കോര്‍പറേഷനും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ജൂണ്‍ മാസത്തില്‍ ആണ് ആരംഭിച്ചത്. 20 ദിവസങ്ങള്‍ കൊണ്ട് അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ത്തിയാവാത്ത ചില പദ്ധതികള്‍ ആണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്

Update: 2020-07-30 14:28 GMT

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം പരിഹരിക്കാന്‍ ജില്ല ഭരണകൂടവും കോര്‍പറേഷനും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ജൂണ്‍ മാസത്തില്‍ ആണ് ആരംഭിച്ചത്. 20 ദിവസങ്ങള്‍ കൊണ്ട് അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ത്തിയാവാത്ത ചില പദ്ധതികള്‍ ആണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്. കോര്‍പറേഷന്‍ സെക്രട്ടറിക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുറവുകള്‍ പരിഹരിച്ചു എത്രയും വേഗത്തില്‍ ഇനിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കും.

വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ ചെയ്യേണ്ട ജോലികള്‍ സംബന്ധിച്ചു അടുത്ത ആഴ്ച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തേവര പേരണ്ടൂര്‍ കനാലിന്റെയും മുല്ലശേരി കാനലിന്റെയും ചെളി നീക്കം ചെയ്ത് ആഴം കൂട്ടുൂന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ ആണ് ഇനി പ്രധാനമായി അവശേഷിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തും. വേലിയേറ്റ സമയം ആയിരുന്നിട്ടു കൂടി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു നഗരത്തിലെ വെള്ളക്കെട്ടിന് കുറവ് വന്നിട്ടുണ്ട്. ഇതു വരെ ചെയ്ത ജോലികള്‍ മൂലമാണതിന് സാധിച്ചതെന്നും മന്ത്രി പറഞ്ഞു.കലക്ടര്‍ എസ് സുഹാസ്, എസ് പി കെ കാര്‍ത്തിക്, ഡി സി പി ജി പൂങ്കുഴലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News