പ്രളയ മുന്നൊരുക്കം: ഡാമുകളിൽ സാറ്റലൈറ്റ് ഫോൺ പ്രവർത്തനസജ്ജം

പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എൻജിനിയർമാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്.

Update: 2020-05-19 11:45 GMT

തിരുവനന്തപുരം: വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തന സജ്ജമായി. പ്രളയകാലത്ത് ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എൻഎൽ മുഖേനെ സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കിയത്. നെയ്യാർ, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ ഡാമുകളിലും മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോൺ നൽകിയത്.

പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എൻജിനിയർമാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈൽ ഫോണുമായും ബന്ധപ്പെടാം. ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും സാറ്റലൈറ്റ് ഫോൺ സഹായകമാവും.

ഡാമുകളും സാറ്റലൈറ്റ് ഫോൺ നമ്പറും: നെയ്യാർ 8991120754, കല്ലട 8991120755, മലങ്കര 8991120758, ചിമ്മിണി 8991120760, മലമ്പുഴ 8991120761, വാഴാനി 8991120759, പീച്ചി 8991120762, പോത്തുണ്ടി 8991120763, വാളയാർ 8991120767, മീങ്കര 8991120765, ചുള്ളിയാർ 8991120766, മംഗലം 8991120764, കുറ്റ്യാടി 8991120772, മൂലത്തറ 8991120768, ശിരുവാണി 8991120770, കാഞ്ഞിരപ്പുഴ 8991120769, കാരാപ്പുഴ 8991120771, മണിയാർ 8991120756, ഭൂതത്താൻകെട്ട് 8991120757, പഴശി 8991120773.

Tags:    

Similar News