സിനിമയ്ക്ക് ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

Update: 2025-01-07 05:19 GMT

കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തില്‍ താഴ്ന്നു കൊണ്ടിരുന്ന സിനിമ ആര്‍ട്ട് ഡയറക്ടറെ അഗ്‌നി രക്ഷാസേന രക്ഷിച്ചു. സിനിമയുടെ ലൊക്കേഷന്‍ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കില്‍ നിമേഷാണ് ചതുപ്പില്‍ പൂണ്ടത്. ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. അതുവഴി പോയ യാത്രക്കാരന്‍ ഫോണ്‍ ചെയ്തതനുസരിച്ചു അഗ്‌നി രക്ഷാസേന എത്തി കാല്‍മുട്ടു വരെ ചെളിയില്‍ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ പുറത്തെടുക്കുകയായിരുന്നു. ചെളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാല്‍ താഴ്ന്നുപോകുമെന്ന് അഗ്നിശമനസേന അറിയിച്ചു.

Similar News