പരാതിയുമായി പട്ടണക്കാട് സ്‌കൂള്‍ ക്യാംപിലെദുരിതബാധിതര്‍; നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
പട്ടണക്കാട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും അടക്കം 1200 പേരാണ് ക്യാംപില്‍ താമസിക്കുന്നത്
കൊച്ചി: ആലപ്പുഴ പട്ടണക്കാട് ഗവ.ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെ മുഴുവന്‍ ദുരിതബാധിതരുടെയും പട്ടിക പത്ത് ദിവസത്തിനകം ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പട്ടണക്കാട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും അടക്കം 1200 പേരാണ് ക്യാംപില്‍ താമസിക്കുന്നത്. ക്യാംപില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ദുരിതബാധിതര്‍ തൃപ്തരാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതം അനുഭവിച്ച തങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് പരാതിപ്പെട്ടു. ബഡ് ഷീറ്റും കിടക്കയും ആവശ്യാനുസരണം ലഭിച്ചിട്ടില്ല.ദുരിതബാധിതരുടെ പേരും വിലാസവും പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ രേഖപ്പെടുത്തിയില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. പട്ടണക്കാട് പഞ്ചായത്ത് സെക്രട്ടറി വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരാതികള്‍ക്ക് പരിഹാരം കാണണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.