പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;ക്ലര്‍ക്ക് വിഷ്ണു തട്ടിയത് 67.78 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്
കേസിലെ ഒന്നാം പ്രതിയായ എറണാകുളം ജില്ലാ കലക്ടറേറ്റിലെ ക്ലര്‍ക്കായിരുന്ന വിഷ്ണു പ്രസാദിനെതിരായുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് മൂവാറ്റൂപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചത്.291 ഗുണഭോക്താക്കളില്‍ നിന്നും 1.16 ലക്ഷംരൂപയാണ് പ്രതി കൈപ്പറ്റിയിരുന്നത്. ഇതില്‍ 48.30 ലക്ഷം രൂപ മാത്രമാണ് ട്രഷറി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രതി അടച്ചത്.ബാക്കി 67.78 ലക്ഷം രൂപ പ്രതി തിരിമറി നടിത്തിയതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കൊച്ചി: പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കേസിലെ ഒന്നാം പ്രതിയായ എറണാകുളം ജില്ലാ കലക്ടറേറ്റിലെ ക്ലര്‍ക്കായിരുന്ന വിഷ്ണു പ്രസാദിനെതിരായുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് മൂവാറ്റൂപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചത്.291 ഗുണഭോക്താക്കളില്‍ നിന്നും 1.16 ലക്ഷംരൂപയാണ് പ്രതി കൈപ്പറ്റിയിരുന്നത്. ഇതില്‍ 48.30 ലക്ഷം രൂപ മാത്രമാണ് ട്രഷറി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രതി അടച്ചത്.ബാക്കി 67.78 ലക്ഷം രൂപ പ്രതി തിരിമറി നടിത്തിയതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതി തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം കണ്ടെത്തുന്നതിനായി ഇയാളുടെയും ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകള്‍ പരിശോധന നടത്തിയതില്‍ പണം കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ലെന്നും ഇതിനായി അന്വേഷണം നടത്തിവരികയാണെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പ്രളയ ദുരിതാശ്വാസമായി ധനസഹായം അനുവദിച്ചതിലുള്ള രണ്ടും മൂന്നും സാക്ഷികളുടെ പ്രൊസീഡിംഗ്‌സുകള്‍ മഹസര്‍ പ്രകാരം കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ സമര്‍പ്പിച്ചുണ്ട്.
408,409,420,167,477(എ) ഐപിസി ആന്റ് സെക്ഷന്‍ 13(2)13 (1) (എ) പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ (അമെന്‍ഡ്‌മെന്റ്)ആക്ട് 2018 പ്രകാരമുള്ള അന്വേഷമാണ് നടത്തിവരുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിഷ്ണു പ്രസാദിനെക്കൂടാതെ രണ്ടാം പ്രതി മഹേഷ്, മൂന്നാം പ്രതിയും സിപിഎം നേതാവായ എം എം അന്‍വര്‍, അന്‍വറിന്റെ ഭാര്യ കൗലത്ത് നാലാം പ്രതി, അഞ്ചാം പ്രതി നീതു, ആറാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന്‍, നിധിന്റെ ഭാര്യ ഷിന്റു ഏഴാം പ്രതി എന്നിങ്ങനെയാണ് കേസിലെ മറ്റു പ്രതികള്‍.