കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസ്; വൈദികരടക്കം നാലു പ്രതികള്‍ക്കെതിരെ കുറ്റ പത്രം സമര്‍പ്പിച്ചു
മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ.ആന്റണി കല്ലൂക്കാരന്‍(ടോണി)ആണ് കേസിലെ ഒന്നാം പ്രതി.ഫാ.പോള്‍ തേലക്കാട്ട്,ഫാ.ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികള്‍.വ്യാജ രേഖ നിര്‍മിച്ചുവെന്നു കണ്ടെത്തിയ ആദിത്യനെ കേസില്‍ നാലാം പ്രതിയാക്കിയിട്ടുണ്ട്.കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.120ബി,465,468,471,469,417,201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ.ആന്റണി കല്ലൂക്കാരന്‍(ടോണി) ആണ് കേസിലെ ഒന്നാം പ്രതി.ഫാ.പോള്‍ തേലക്കാട്ട്,ഫാ.ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികള്‍.വ്യാജ രേഖ നിര്‍മിച്ചുവെന്നു കണ്ടെത്തിയ ആദിത്യനെ കേസില്‍ നാലാം പ്രതിയാക്കിയിട്ടുണ്ട്.
കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.120ബി,465,468,471,469,417,201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതില്‍ ആദ്യത്യനൊഴികെയുള്ള പ്രതികളായ വൈദികര്‍ നേരത്തെ തന്നെ എറണാകുളം ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.ആദ്യത്യനെ പോലിസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തുവെങ്കിലും ഇയാള്‍ പിന്നീട് കോടതി വഴി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ് തലവന്‍ സ്ഥാനത്ത് നിന്നും ചതിയിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയോ അപകീര്‍ത്തിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി സ്വയം സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതിനാക്കുകയോടെ ചെയ്യുന്നതിനായി ഒന്നു മുതല്‍ നാലുവരെയുളള പ്രതികള്‍ ആലോചിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജ രേഖകള്‍ നിര്‍മിച്ച് സഭാ അധികാരികളെയും വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഖ്യാതിക്ക് മാനഹാനി ഉണ്ടാക്കുന്നതിനായി പ്രതികള്‍ കുറ്റകരമായി ഗൂഢാലോചന നടത്തി വ്യാജ രേഖ ചമച്ചുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
2019 ജനുവരിയില്‍ നടന്ന സീറോ മലബാര്‍ സിനഡിനു മുമ്പാകെ ഇതു സംബന്ധിച്ച രേഖള്‍ കൈമാറകുയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ നാലാം പ്രതിയായ ആദിത്യനെ അറസ്്റ്റു ചെയ്യുന്നത്.