ഹലാല്‍ സ്റ്റിക്കര്‍ വെച്ചതിന് ഭീഷണി: നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം
എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ് , ലെനിന്‍, അരുണ്‍ , ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണി പെടുത്തിയത്.
കൊച്ചി: ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ വെച്ചതിന് കടയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ് , ലെനിന്‍, അരുണ്‍ , ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണി പെടുത്തിയത്.
കടയക്ക് മുന്നില് ഹലാല്‍ വിഭവങ്ങള്‍ ലഭിക്കുമെന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. ഈ സ്റ്റിക്കര്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റണമെന്നും അല്ലെങ്കില് കടയ്ക്ക് മുന്നില് സമരം ചെയ്യും എന്നും ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടയുടമ സ്റ്റിക്കര്‍ നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പോലിസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു.