സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ; ഏതു റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാം

ഈ മാസം 25,26,27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യും. 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. സെപ്തംബർ 1,2,3 തീയതികളിൽ നീല കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്

Update: 2022-08-23 02:10 GMT

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് വാങ്ങാം. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഈ മാസം 25,26,27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യും. 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. സെപ്തംബർ 1,2,3 തീയതികളിൽ നീല കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്.

ഈ തീയതികളിൽ വാങ്ങാൻ കഴിയാത്ത റേഷൻ കാർഡ് ഉടമകൾക്ക് സെപ്റ്റംബർ 4,5,6,7 തീയതികളിൽ സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോർട്ടബിലിറ്റി സംവിധാനവും ഒരുക്കിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സെപ്തംബർ ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. സെപ്തംബർ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. സെപ്തംബർ മൂന്നുവരെ പോർട്ടബിലിറ്റി ഒഴിവാക്കിയത് വിതരണത്തിനുള്ള സൗകര്യം കണക്കിലെടുത്താണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. 

Similar News