ഇന്ധനവില ഇന്നും കൂട്ടി; പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമായി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 93.07 രൂപയും ഡീസല്‍ വില 87.61 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.67 രൂപയും ഡീസലിന് 86.32 രൂപയുമായി. ഈമാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ, രണ്ടുദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. ഇന്നലെ മുതല്‍ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു. 9 മാസം കൊണ്ട് ഒരുലിറ്റര്‍ ഡീസലിനും പെട്രോളിനും 21 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാവുന്നതിനിടയിലും പെട്രോളിയം കമ്പനികള്‍ ഇന്ധന വില കൂട്ടിക്കൊണ്ടിരിക്കുകയാണ്.