കണ്ണൂര്‍: പേരാവൂരില്‍ 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എംപി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പേരാവൂര്‍ പാമ്പറപ്പാന്‍ ടൗണില്‍ വച്ച് 2.200 കിലോഗ്രാം കഞ്ചാവു സഹിതം രണ്ടു യുവാക്കളെ പേരാവൂര്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
കൊട്ടിയൂര്‍ പാമ്പറപ്പാന്‍ സ്വദേശികളായ കെ.അഭിജിത്ത്,സി.എഫ്. മിഥുന് എന്നിവരാണ് കെഎല്‍ 59 എച്ച് 5332 നമ്പര്‍ പള്‍സര്‍ ബൈക്ക് സഹിതം പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സജീവന്, എന്‍ പത്മരാജന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എം ജെയിംസ്, വി എന്‍ സതീഷ്, പി എസ് ശിവദാസന്‍, കെ ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ കെ അമൃത, എക്സൈസ് ഡ്രൈവര്‍ എം ഉത്തമന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.