കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യത

Update: 2019-08-15 07:27 GMT

മലപ്പുറം: കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യത നിലനില്‍ക്കുന്നതായി ജിയോളജി സംഘം. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ജിയോളജി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളല്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നും റവന്യൂ ജിയോളജി അധികൃതര്‍ വ്യക്തമാക്കി. കോട്ടക്കുന്നിന്റെ രണ്ട് ഭാഗങ്ങളില്‍ താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാര്‍പ്പിച്ചു. ഈ പ്രദേശത്തിന്റെ പരിസരത്തുള്ള പല കെട്ടിടങ്ങളും നിര്‍മാണ പ്രവര്‍ത്തികളും അനുമതിയില്ലാത്തതാണെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീലഅറിയിച്ചു.

Tags:    

Similar News