അബുദബി: അബുദബിയില്‍ നിന്ന് മുംബൈയിലേക്ക് പോയ ഗോഎയര്‍ ജി 8 വിമാനം ആകാശച്ചുഴിയില്‍ വീണത് യാത്രാക്കാരെ പരിഭ്രാന്തരാക്കി. പ്രാദേശിക സമയം വൈകീട്ട് 4.45 ന് അബുദബിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് മൂന്ന് തവണ ആകാശച്ചുഴിയില്‍ പെട്ടതെന്ന് യാത്രാക്കാരില്‍ ഒരാള്‍ പ്രതികരിച്ചു.
കുട്ടികളും സ്ത്രീകളുമടക്കമുളളവര്‍ പരിഭ്രാന്തരായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്റ് ചെയ്യാനും വൈകി. ഈ സമയമെല്ലാം വിമാനത്തില്‍ ലൈറ്റിട്ടിട്ടുണ്ടായിരുന്നില്ലെന്നും സീറ്റിലെ ലൈറ്റിടാന്‍ അനുവദിച്ചില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.