ദമ്മാമില്‍നിന്ന് 'ഗോ എയര്‍' കണ്ണൂരിലേക്ക് നേരിട്ട് പറക്കുന്നു
'ഗോ എയര്‍' സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാവുക.
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രതീക്ഷയും ആവേശവും നല്‍കി പ്രമുഖ വിമാനക്കമ്പനിയായ 'ഗോ എയര്‍' ദമ്മാമില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. 'ഗോ എയര്‍' സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാവുക. രാവിലെ 9.55ന് ദമ്മാമില്‍നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകീട്ട് 5ന് കണ്ണുരില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ദമ്മാമില്‍നിന്ന് വിമാനം പുറപ്പെടുന്നത്.
ക്രിസ്മസ്, പുതുവല്‍സര സീസണുകള്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് വന്‍നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരുഭാഗത്തേക്ക് കേവലം 499റിയാലും ഇരുവശത്തേക്കുമായി കേവലം 999 റിയാലും മാത്രമാണ് ഗോ എയറിന്റെ നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാഗേജും ഇതിനോടൊപ്പം കൊണ്ടുപോവാം. ടാക്‌സുകള്‍ ഉള്‍പ്പടെയുള്ള നിരക്കാണിതെന്ന് ജലീല്‍ ഖാലിദ് പറഞ്ഞു. കണ്ണൂരില്‍നിന്ന് രാവിലെ 6.55ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55ന് ദമ്മാമില്‍ എത്തിച്ചേരും. പ്രവൃത്തി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഓഫിസിലെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്.അധിക ബാഗേജ് വേണ്ടവര്‍ക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധികം കൊണ്ടുപോവാനുള്ള സംവിധാനവുമുണ്ട്.
കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മംഗലാപുരം തുടങ്ങിയ വിവിധ ജില്ലക്കാര്‍ക്കും സമീപ സംസ്ഥാനക്കാര്‍ക്കും പ്രയോജനകരമാവുമെന്നതിനാലാണ് ദമ്മാമില്‍നിന്നുള്ള ആദ്യ സര്‍വീസിന് കണ്ണൂര്‍ തിരഞ്ഞെടുത്തത്. നിലവില്‍ അബൂദബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബയ് എന്നിവിടങ്ങളില്‍നിന്ന് ഗോ എയര്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഉടന്‍തന്നെ ദോഹയില്‍നിന്നും സര്‍വീസ് ആരംഭിക്കും. ദമ്മാമില്‍നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജലീല്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു. ഈമാസം 18ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടന പരിപാടികള്‍ നടക്കും.