കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
ബാഗിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയത്.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 203 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി അസ്‌ലം ആണ് കേരള പോലിസിന്റെ പിടിയിലായത്.
കസ്റ്റംസ് പരിശോധന വെട്ടിച്ചാണ് നികുതിയടക്കാതെ സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് കടത്തിയത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്തുവച്ച് എയര്‍പോര്‍ട്ട് പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.
ബാഗിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയത്. എട്ട് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് പോലിസ് അറിയിച്ചു.