സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തുന്ന സംഘം പിടിയില്‍

സ്വര്‍ണവുമായി എത്തുന്നവരുടെ വിവരങ്ങള്‍ ഇവര്‍ക്ക് ചേര്‍ത്തിനല്‍കിയിരുന്നത് കള്ളക്കടത്ത് സംഘത്തിലെ തന്നെ സാബിന്‍ റഷീദാണെന്ന് പോലിസ് പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസം നാലിനാണ് ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ വന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത്.

Update: 2019-09-24 19:20 GMT

കോഴിക്കോട്: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നവരെ തട്ടിക്കൊണ്ട് പോയി സ്വര്‍ണം കവരുന്ന സംഘം മൈസൂരില്‍ പിടിയിലായി. യനാട് കബളക്കാട് സ്വദേശികളായ സബിന്‍ റാഷിദ്, സി എ മുഹ്‌സിന്‍, കെ എം ഫഹദ് എന്നിവരെയാണ് പിടികൂടിയത്.

സ്വര്‍ണവുമായി എത്തുന്നവരുടെ വിവരങ്ങള്‍ ഇവര്‍ക്ക് ചേര്‍ത്തിനല്‍കിയിരുന്നത് കള്ളക്കടത്ത് സംഘത്തിലെ തന്നെ സാബിന്‍ റഷീദാണെന്ന് പോലിസ് പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസം നാലിനാണ് ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ വന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍ നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണം കവര്‍ന്ന ശേഷം വഴിയിയില്‍ തള്ളുകയായിരുന്നു. ഈ സംഭവത്തിന്റെ സൂത്രധാരനടക്കം മൂന്നു പേരാണ് ഇന്ന് കൊണ്ടോട്ടി പോലിസിന്റെ പിടിയിലായത്.

മൈസൂരുവില്‍ വച്ചാണ് സംഘം പോലിസ് വലയിലായത്. ഈ സംഘത്തിലെ നാലുപേര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ രണ്ടുപേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പോലിസ് അറിയിച്ചു.




Tags:    

Similar News