ശബ്ദരേഖ: സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍ വകുപ്പ്
സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിന്റെ നീക്കം.
തിരുവനന്തപുരം: ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍ വകുപ്പ്. ജുഡിഷ്യല്‍ കസ്റ്റഡയില്‍ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍ഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്. സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിന്റെ നീക്കം.
സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ശബ്ദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയുമായി സംസാരിച്ചിരുന്നു. ജയില്‍ മേധാവി വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡാണ് പുറത്തുവന്നത്