ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനുമാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്.

Update: 2020-06-17 15:00 GMT
ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരെയുള്ള അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനുമാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണത്തിലാണ് ജയരാജനെ കുറ്റവിമുക്തനാക്കിയത്.

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പ്രശ്‌നമുണ്ടാക്കിയതിനും ഐജിയെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ സന്തോഷിനെതിരെയും ഡ്രൈവറെ മദ്യപിക്കാൻ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പോലിസ് കേസെടുത്തിരുന്നു.

മുമ്പ് ട്രെയിൻ യാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിനും ജയരാജൻ സസ്‌പെൻഷനിലായിട്ടുണ്ട്. അന്ന് നടപടി ശാസനയിൽ ഒതുക്കി സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

Tags:    

Similar News