ക്വാറന്‍റൈന് പണം: പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷം
ജില്ല കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിനു മുന്നിലും യുഡിഎഫ് ധര്‍ണ നടത്തി. ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. ജില്ല കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിനു മുന്നിലും യുഡിഎഫ് ധര്‍ണ നടത്തി. ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സര്‍ക്കാരിന്റെ ക്രൂരത അംഗീകരിക്കാനാവില്ല. പ്രവാസി ക്വാറന്റൈന്‍ സൗജന്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് പകല്‍കൊള്ളയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ബഡായി ബംഗ്ലാവ് പോലെയാണ്. പ്രവാസികളെ അതിഥികളായല്ല പേയിങ് ഗസ്റ്റുകളായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു.