ബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍
നിയമവും വ്യവസ്ഥകളും ഭരണഘടനയുമൊന്നും ബാധകമല്ലാത്ത ഗോത്ര വംശീയതയുടെ പ്രാകൃത ലോകത്തേക്ക് ഇന്ത്യയെ അതിവേഗം എത്തിക്കുന്നത് ലജ്ജാകരമാണ്
കോട്ടയം: ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സ്ത്രീത്വത്തെ അപമാനിക്കലും കോടതി ഉത്തരവുകളെ പോലും തള്ളിക്കളയുന്നതും കടുത്ത മനുഷ്യാവകാശ ലംഘനവും ആണെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ.
ബില്‍ക്കീസ് ബാനു അനുഭവിച്ച കൊടുംക്രൂരത ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചതാണെന്നും കുറ്റവാളികളെ വെറുതെവിട്ട് ഇരകളെ കൂടുതല്‍ ഭയപ്പെടുത്തി നിയമവും വ്യവസ്ഥകളും ഭരണഘടനയുമൊന്നും ബാധകമല്ലാത്ത ഗോത്ര വംശീയതയുടെ പ്രാകൃത ലോകത്തേക്ക് ഇന്ത്യയെ അതിവേഗം എത്തിക്കുന്നത് ലജ്ജാകരമാണെന്നും രാജ്യം എത്തിനില്‍ക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതക്കെതിരേ ശക്തമായ പ്രതിഷേധസ്വരം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.