ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് കൃഷ്ണന് നമ്പൂതിരി സ്ഥാനമേറ്റു
കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്.
ഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം അമ്പലപ്പാറ മൂര്‍ത്തിയേടത്ത് കൃഷ്ണന് നമ്പൂതിരി സ്ഥാനമേറ്റു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസക്കാലമാണ് കാലാവധി. ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.
കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്.