എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച 15 കോടി എന്തു ചെയ്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഈ ഫണ്ട് ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികല്‍സ നടത്താന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു

Update: 2021-07-22 14:26 GMT

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗം ബാധിച്ച് മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികില്‍സാര്‍ഥം ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത 15 കോടി രൂപ എന്ത് ചെയ്തുവെന്നറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഈ ഫണ്ട് ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികല്‍സ നടത്താന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു.കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടു കോടതി ഉത്തരവു പ്രകാരം അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകിച്ചിരുന്നു. 16 മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കുട്ടിക്ക് മരുന്നു നല്‍കാനാവൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞ് ജനിച്ച മുതല്‍ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നു. അപൂര്‍വ്വ രോഗങ്ങളുടെ ചികില്‍സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Tags:    

Similar News