മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്നു യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി
രൂപേഷ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് യുഎപിഎ റദ്ദാക്കിയിരിക്കുന്നത്.കുറ്റിയാടി,വളയം പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്
കൊച്ചി:മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്നു യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി.രൂപേഷ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് യുഎപിഎ റദ്ദാക്കിയിരിക്കുന്നത്.കുറ്റിയാടി,വളയം പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്.
മൂന്ന് കേസുകളിലും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രൂപേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു രൂപേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.രൂപേഷിനെതിരെ ഇതുവരെ ഏഴു യുഎപിഎ കേസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.അഡ്വ.കെ എസ് മധുസൂദനനാണ് ഹൈക്കോടതിയില്‍ രൂപേഷിനായി ഹാജരായത്.രൂപേഷ് തന്നെയാണ് കീഴ്ക്കോടതിയില്‍ കേസ് വാദിച്ചിരുന്നത്.