കാസര്‍കോട് ഷവര്‍മ്മ കഴിച്ച് കുട്ടി മരിച്ച സംഭവം: ഷവര്‍മ്മ ഷോപ്പുകളില്‍ നിരന്തരമായ പരിശോധനകള്‍ ആവശ്യമെന്ന് ഹൈക്കോടതി
പരിശോധനയ്ക്ക് കൃത്യമായ മേല്‍നോട്ടം വേണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
കൊച്ചി: കാസര്‍കോട് ഷവര്‍മ്മ കഴിച്ച് കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷവര്‍മ്മ ഷോപ്പുകളില്‍ നിരന്തരമായ പരിശോധനകള്‍ ആവശ്യമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.ഇതിന് കൃത്യമായ മേല്‍നോട്ടം വേണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി.വിശദമായ സത്യവാങ്മൂലം ആണ് സമര്‍പ്പിക്കേണ്ടത്.